ചെന്നൈ: തമിഴ്നാട്ടില്‍ സീറ്റ് തര്‍ക്കത്തെ തുടർന്ന് നടന് വിജയ് കാന്തിന്റെ ഡി.എം.ഡി.കെ എന്‍.ഡി.എ സഖ്യം വിട്ടു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മൂന്ന് ഘട്ടമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാൽ ഒന്നിലും ധാരണയായില്ല. തുടർന്നാണ് ഡിഎംഡികെ എൻ ഡി എ സഖ്യം ഉപേക്ഷിക്കുന്നതായി വിജയകാന്ത് പ്രഖ്യാപിച്ചത്. തങ്ങള്‍ ആവശ്യപ്പെട്ട സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് സഖ്യം വിടാന്‍ തീരുമാനിച്ചതെന്ന് വിജയ് കാന്ത് അറിയിച്ചു.