കോവിഡ് പ്രതിരോധ വാക്സിനുകെളെ അവഗണിക്കരുത് : ഡോ: ജിബിൻ

0
23

കുവൈത്ത് സിറ്റി : ലോകം മുഴുക്കെയുള്ള മനുഷ്യരുടെ ജീവിതത്തിൽ ഭീതി വിതച്ച് കൊണ്ടിരിക്കുന്ന കോവിഡ് 19 എതിരെ ശാസ്ത്രലോകം വികസിപ്പിച്ചെടുത്ത വാക്സിനുകൾ സ്വീകരിക്കാൻ യാതൊരുമടിയും കാണിക്കരുതെന്ന് Dr:ജിബിൻ ജോൺ തോമസ് അഭ്യർത്ഥിച്ചു.
ഇന്ത്യൻ സുന്നി ജമാഅത്ത് കുവൈത്ത് കമ്മിറ്റി സംഘടിപ്പിച്ച ആരോഗ്യ വെബിനാറിൽ കോവിഡ് നെതിരെ വാക്സിൻ പ്രതിരോധമോ? പ്രഹരമോ? എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഡോ: ജിബിൻ

മഹാമാരിക്കെതിരെ സ്വയം പ്രതിരോധം തീർക്കേണ്ടത് ഓരോ മനുഷ്യരുടെയും ബാദ്ധ്യതയാണെന്നും അതിന് മടിക്കാണിക്കുന്നത് സമൂഹത്തോട്ചെയ്യുന്ന മഹാ പാതകമാണെന്നും വാക്സിനെതിരെയുള്ള അഭ്യൂഹങ്ങളിൽ വഞ്ചിതവരുതെന്നും വെബിനാർ ഉൽഘാടനം ചെയ്ത് സംസാരിച്ച dr:അമീർ അഹ്മദ് അഭിപ്രായപ്പെട്ടു,
കോയ സഖാഫി പ്രാർത്ഥന യോടെ ആരംഭിച്ച പരിപാടി
സെയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ആമുഖഭാഷണം നടത്തി.MPM സലിം സ്വാഗതവും റഈസ് മടവൂർ നന്ദിയും പറഞ്ഞു.വെബിനാറിൽ ഉയർന്നു വന്ന സംശയങ്ങൾക്ക് ഡോക്ടർമാർ മറുപടി പറഞ്ഞു.