5 മാസം ഗർഭിണിയായ യുവതിക്ക് മര്‍ദ്ദനം; ഭർത്താവും അമ്മയും ഉൾപ്പെടെ 4 പേർക്കെതിരെ കേസെടുത്തു

0
28

എറണാകുളം : ആലുവയിൽ ആലങ്ങാട് അഞ്ചുമാസം ഗർഭിണിയായ യുവതിക്ക് ക്രൂര മർദ്ദനം. ഭർതൃവീട്ടിൽ വച്ച് യുവതിയെയും പിതാവിനെയുമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ആലുവ തുരുത്ത് സ്വദേശി സലീമിനും മകള്‍ നഹ്‍ലത്തിനുമാണ് ദുരനുഭവം. സംഭവത്തില്‍ ഭർത്താവും അമ്മയും ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്തു. ഭർത്താവ് ജൗഹർ, ജൗഹറിന്റെ അമ്മ സുബൈദ രണ്ട് സുഹൃത്തുക്കൾ എന്നിവർക്ക് എതിരെയാണ് കേസ്. ഗാർഹിക പീഡനം, മർദ്ദനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.സ്ത്രീധനം ആവശ്യപ്പെട്ടാണ് യുവതിയുടെ ഭർത്താവ് ജൗഹർ മർദ്ദിച്ചതെന്ന് സലീം ആലങ്ങാട് പൊലീസിൽ നൽകിയ പരാതിയില്‍ പറയുന്നു.5 മാസം ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടോടെയാണ് സംഭവം.