ഹ്യൂമൻ റൈറ്റ്‌സ് സൊസൈറ്റിയുടെ റിപ്പോർട്ടനുസരിച്ച് കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ സാഹചര്യങ്ങൾ മെച്ചപ്പെട്ടു

0
34

കുവൈത്ത് സിറ്റി: പ്രവാസികളുടെയും ഗാർഹിക തൊഴിലാളികളുടെയും തൊഴിൽ സാഹചര്യങ്ങൾ  മെച്ചപ്പെടുത്തുന്നതിനായി കുവൈത്ത് സർക്കാർ  കൈകൊണ്ട നടപടികളെ പ്രകീർത്തിച്ച് ഹ്യൂമൻറൈറ്സ് കമ്മിറ്റി. ഈ വർഷത്തെ ആദ്യ നാല് മാസങ്ങളിൽ നടത്തിയ ഇടപെടലുകളെ പരിഗണിച്ചുകൊണ്ടാണ്  കുവൈറ്റ് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സ് ഇക്കാര്യം സ്ഥിരീകരിച്ചതായി അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്തത്.

കുവൈറ്റിലെ യൂറോപ്യൻ യൂണിയൻ മിഷന്റെയും അമേരിക്കൻ മിഡിൽ ഈസ്റ്റ് പാർട്ണർഷിപ്പ് ഇനിഷ്യേറ്റീവിന്റെയും സഹകരണത്തോടെ തയ്യാറാക്കിയ ഈ റിപ്പോർട്ട് കഴിഞ്ഞ നാല് മാസത്തിനിടെ കൈവരിച്ച നേട്ടങ്ങളെ പ്രശംസിക്കുന്നു.

2017 ഏപ്രിലിലെ 2022-ലെ മന്ത്രിതല പ്രമേയത്തെത്തുടർന്ന് ഗാർഹിക തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങളിൽ പുരോഗതി ഉണ്ടായിട്ടുണ്ട്. കുറഞ്ഞത് ഒരു മാസത്തെ  ശമ്പളത്തോടുകൂടിയ അവധി നൽകുന്നത് സംബന്ധിച്ചായിരുന്നു ഈ ഉത്തരവ്.