ഗാർഹിക തൊഴിലാളി ക്ഷാമം; റമദാന് മുൻപായി എത്യോപ്യയിൽ നിന്ന് തൊഴിലാളികളെ എത്തിക്കും

0
25

കുവൈത്ത് സിറ്റി: രാജ്യത്തെ ഗാർഹിക തൊഴിലാളി പ്രതിസന്ധി പരിഹരിക്കുന്നതിന്, എത്യോപ്യയുമായിരണ്ടാഴ്ചയ്ക്കകം തൊഴിൽ കരാർഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ. എത്യോപ്യയിൽ നിന്നുള്ള വീട്ടുജോലിക്കാരെ റമദാന് മുൻപായി കുവൈത്തിൽ എത്തിക്കുന്നതിനു വേണ്ടിയാണ് ഇത്.

തൊഴിലാളിയുടെ എത്രയും പെട്ടെന്ന് കുവൈത്തിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ പൂർത്തിയാക്കി കൊണ്ടിരിക്കുന്നതായി  തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ തലവൻ ഖാലിദ് അൽ-ദഖ്‌നാൻ അൽ-ഖബാസിനോട് സ്ഥിരീകരിച്ചു. .