കുവൈത്ത് സിറ്റി: ഇന്ത്യൻ എയർലൈൻസ് കുവൈറ്റ് എയർവേയ്‌സ്, ജസീറ എയർവേയ്‌സ് എന്നിവയുമായി സഹകരിച്ച് വരുന്ന വ്യാഴാഴ്ച മുതൽ ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെ കുവൈത്തിൽ എത്തിക്കുമെന്ന് നാഷണൽ ഏവിയേഷൻ സർവീസസ് (എൻഎഎസ്) ജനറൽ മാനേജർ മൻസൂർ അൽ ഖുസൈം അറിയിച്ചു. ഔദ്യോഗിക സർക്കാർ വെബ്സൈറ്റ്ബെസലാമയിൽ രജിസ്റ്റർ ചെയ്തവയാണ് തിരികെ കൊണ്ടുവരിക, ഇതിന് വേണ്ട നടപടികൾ പൂർത്തിയായതായി അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു.
ബെസലാമ വഴി ഇതുവരെ രാജ്യത്ത് എത്തിയ യാത്രക്കാരിൽ ആർക്കും തന്നെ കൊറോണ സ്ഥിരീകരിച്ചിട്ടില്ലെന്ന് മൻസൂർ അറിയിച്ചു. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിന് കുവൈത്ത് സ്വദേശികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ദേശീയ പദ്ധതിയാണ് ബെൽസലാമ എന്ന് അദ്ദേഹം പറഞ്ഞു.
ശ്രീലങ്കൻ വീട്ടുജോലിക്കാരെ നാട്ടിൽ നിന്ന് തിരികെ കുവൈത്തിലേക്ക് എത്തിക്കുന്നതിനായി സഹകരിച്ച് പ്രവർത്തിക്കാൻ ശ്രീലങ്കൻ എയർലൈൻസും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) പ്രാഥമിക ധാരണയിലെത്തിയതായി അൽ-ഖുസൈം ദിനപത്രത്തോട് പറഞ്ഞു. ഇതോടെ ബെസലാമവഴി പ്രവർത്തിക്കുന്ന വിമാനക്കമ്പനികളുടെ എണ്ണം നാലാകും.
200 ലധികം ട്രാവൽ ആൻറ് ടൂറിസം ഓഫീസുകളും അവയുടെ ശാഖകളും ‘ബെസലാമ’ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാണെന്നും വിദേശത്തുള്ള യാത്രാ ഓഫീസുകളെ പ്ലാറ്റ്‌ഫോമിൽ ചേരാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റ് ബുക്കിംഗ്, മൂന്ന് പിസിആർ ടെസ്റ്റുകൾ, മൂന്ന് ചെക്കപ്പുകൾ, ദിവസേനയുള്ള ഭക്ഷണം, സുരക്ഷ, മെഡിക്കൽ, തുടങ്ങി ലഭിക്കുന്ന എല്ലാ സേവനങ്ങളും ഉൾപ്പെടുത്തിയാണ് ഓരോ ഗാർഹിക തൊഴിലാളിയെയും തിരികെ എത്തിക്കുന്നതിനുള്ള ഫീസ് നിശ്ചയിച്ചിരിക്കുന്നത്