ഫോൺകോളുകളിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തുന്ന തട്ടിപ്പ് സംഘം കുവൈത്തിൽ സജീവമായതായി മുന്നറിയിപ്പ്

0
22

കുവൈത്ത് സിറ്റി: വായ്പാ തവണ തിരിച്ചടവുകൾ മാറ്റിവെക്കുന്നതിൻ്റെ ഭാഗമായുള്ള വിവരശേഖരണർത്ഥം എന്ന വ്യാജേന തട്ടിപ്പ് സംഘം ഫോൺകോളുകൾ ഇലൂടെ നിരവധി പേരിൽ നന്നായി ബാങ്ക് അക്കൗണ്ട്  വിവരങ്ങൾ ശേഖരിക്കുന്നത് ശ്രദ്ധയിൽ പെട്ടതായി ബാങ്കുകൾ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുനൽകി.

അക്കൗണ്ടു വിവരങ്ങൾ ആവശ്യപ്പെട്ട് ബാങ്കുകൾ  ഉപഭോക്താക്കളെ ഫോൺ കോളുകളിലൂടെയോ മെസ്സേജുകളിലൂടെ ബന്ധപ്പെടാറില്ലെന്നും, അത്തരം വിവരങ്ങൾ ചോദിച്ചറിയാൻ ആഗ്രഹിക്കുന്നവർ ഒന്നുകിൽ ബാങ്കുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ സന്ദർശിക്കുകയോ അല്ലെങ്കിൽ ബാങ്കുകളുടെ കോൾ സെന്ററുകളിൽ വിളിക്കുകയോ ചെയ്യണമെന്ന്  അധികൃതർ ആവശ്യപ്പെട്ടു.