കോഴിക്കോട്: മുഖാവരണം സംബന്ധിച്ച്
നിലപാട് വ്യക്തമാക്കിയ ഡോ.ഫസൽ
ഗഫൂറിന് ഫോണിലൂടെ വധഭീഷണി.
ഇതേ തുടർന്ന് നടക്കാവ് പൊലീസ്
കേസെടുത്തു അന്വേഷണം
ആരംഭിച്ചു.ഗൾഫിൽ നിന്നാണ് ഭീഷണി
സന്ദേശമെത്തിയിരിക്കുന്നത്. തൻ്റെ
പേരിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ചെന്ന്
കാട്ടിയും ഫസൽ ഗഫൂർ പൊലീസിന്
പരാതി നൽകിയിട്ടുണ്ട്. സര്‍ക്കുലര്‍
പിന്‍വലിച്ചില്ലെങ്കില്‍
കൊലപ്പെടുത്തുമെന്ന ഭീഷണിയും
മുഴക്കിയിട്ടുണ്ട്.
അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍
എംഇഎസ് കോളേജുകളില്‍ മുഖം
മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച്
കൊണ്ടുള്ള സര്‍ക്കുലര്‍
പുറത്തിറക്കിയിരുന്നു. ഹൈക്കോടതി
വിധിയുടെ പശ്ചാത്തലത്തിലാണ്
സര്‍ക്കുലര്‍ പുറത്തിറക്കിയത്.
ആധുനിതകതയുടെ പേരിലാണെങ്കിലും
മതാചാരങ്ങളുടെ പേരിലാണെങ്കിലും
പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത
വസ്ത്രധാരണം അംഗീകരിക്കാൻ
സാധിക്കില്ലെന്ന് സര്‍ക്കുലറില്‍
പരാമർശിക്കുന്നുണ്ട്.അടുത്ത അദ്ധ്യയന
വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥിനികള്‍ മുഖം
മറച്ച് കൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചല്ല
ക്ലാസിലേക്ക് വരുന്നതെന്ന് അധ്യാപകര്‍
ഉറപ്പുവരുത്തണമെന്നും 2019-20 വര്‍ഷം
മുതല്‍ ഈ നിയമം കൃത്യമായി
പ്രാബല്യത്തില്‍ വരുത്തണമെന്നും
സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നുവെന്നും
എംഇഎസ് പ്രസിഡന്‍റ് ഡോ. കെപി
ഫസല്‍ ഗഫൂര്‍ വ്യക്തമാക്കിയിരുന്നു.
ഇതിനെതിരെയാണ് ഫസൽ ഗഫൂറിന്
ഫോണിലൂടെ വധഭീഷണി സന്ദേശം വിദേശത്ത് നിന്നും ലഭിച്ചത്.