കുവൈത്ത് സിറ്റി :
“വിശ്വ മാനവികതക്ക് വേദ വെളിച്ചം” എന്ന പ്രമേയത്തിൽ 2024 ജനുവരി അവസാനത്തിൽ കരിപ്പൂരിൽ നടക്കുന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെന്ററിൻറെ പ്രത്യേക അതിഥിയായി കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം മർക്കസ്സുദ്ദഅ് വ) സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ അമാനി കുവൈത്തിലെത്തി. എയർപോർട്ടിൽ ഐ.ഐ.സി ഉപാധ്യക്ഷൻ അബൂബക്കർ സിദ്ധീഖ് മദനി, കേന്ദ്ര ട്രഷറർ അനസ് മുഹമ്മദ്, കേന്ദ്ര സെക്രട്ടറിമാരായ മനാഫ് മാത്തോട്ടം, നബീൽ ഫറോഖ് തുടങ്ങിയവർ സ്വീകരണത്തിന് പങ്കെടുത്തു.
ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര ദഅ് വ വിംഗ് സംഘടിപ്പിക്കുന്ന ലീഡ് ദഅ് വ ട്രൈയ്നിംഗ് നാളെ (ഒക്ടോബർ 19) വൈകിട്ട് 7 മണിക്ക് കബ്ദിൽ നടക്കും. കെ.എൻ.എം (മർക്കസ്സുദ്ദഅ് വ) സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ അമാനി സംഗമത്തിൽ സംസാരിക്കും. വിവിധ ഏരിയകളിൽ നിന്ന് വാഹന സൌകര്യം ഉണ്ടായിരിക്കും. 55685576, 97827920, 99776124. സ്ത്രീകൾക്ക് പ്രത്യേക സൌകര്യം ഉണ്ടായിരിക്കും.