ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്ന് പുറത്തിറക്കി

0
22

ഡിഫന്‍സ് റിസേര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ച കോവിഡ് മരുന്ന് പുറത്തിറക്കി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധനും  വീഡിയോ കോൺഫറൻസിലൂടെയാണ് മരുന്ന് പുറത്തിറക്കിയത്. ഡി.ഡിയോക്‌സി -ഡി-ഗ്ലൂക്കോസ് അഥവാ 2 ഡിജി എന്നാണ് മരുന്നിന്റെ പേര്.ഡോ. റെഡ്ഡിസ് ലബോറട്ടറികളുമായി സഹകരിച്ച് ഡിആർഡിഒയുടെ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് (ഐഎൻഎംഎസ്) ആണ് ഈ മരുന്ന് വികസിപ്പിച്ചത്

ആദ്യം മരുന്ന് നൽകുക ഡൽഹിയിലെ ആശുപത്രികളിലാണ്.   10,000 ഡോസ് 2 ഡിജി മരുന്നാണ് ഡlൽഹി ആശുപത്രികളിൽ നൽകുക.

പൊടി രൂപത്തിലുള്ള  വെള്ളത്തിൽ കലക്കി കഴിക്കാവുന്ന മരുന്ന് ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്കായിരിക്കും  നൽകുക. ഒന്ന് രണ്ട് ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ കോവിഡ് രോഗികള്‍ക്ക് മരുന്നു ഫലപ്രദമാമെന്ന് കണ്ടെത്തിയിരുന്നു. മരുന്ന് ശരീരത്തിനകത്തെത്തുന്നതോടെ രോഗികളുടെ താഴ്ന്ന ഓക്‌സിജൻ നില പൂർവാവസ്ഥയിലാകുമെന്നാണ് പരീക്ഷണത്തിൽ തെളിഞ്ഞത്.