ദൃശ്യം 2 പുതിയ ട്വിസ്റ്റ് , ജോർജുകുട്ടിയുടെ മകളെ അസ്ഥികൂടവുമായി ബന്ധിപ്പിക്കുന്ന ആ രഹസ്യം

0
23

ദൃശ്യം സിനിമയിലെ ജോർജുകുട്ടിയുടെ മൂത്ത മകളായ അഞ്ചു സിനിമയിലെ വില്ലനുമൊത്ത് ഒരുമിച്ചു വന്നാൽ എങ്ങനെ ഇരിക്കും? ട്വിസ്റ്റുകൾ നിറഞ്ഞ ദൃശ്യം 2 റിലീസ് ചെയ്തതിനു ശേഷവും ചിത്രവുമായി ബന്ധപ്പെട്ട് വീണ്ടും ട്വിസ്റ്റുകൾ പുറത്തുവരുന്നു.

അതിന് ചിത്രത്തിലെ വില്ലനായിരുന്നു വരുൺ പ്രഭാകർ മരിച്ചുപോയി എന്നായിരിക്കും പ്രേക്ഷകർ ചിന്തിക്കുന്നത്. അതിനുള്ള ഉത്തരം കാണണമെങ്കിൽ ഇതിൽ അഞ്ചു ആയി അഭിനയിച്ച സിനിമാതാരം അൻസിബയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നോക്കിയാൽ മതി

https://www.instagram.com/p/CMKAsqQJlLd/?utm_source=ig_web_copy_link

ചിത്രത്തിന്റെ വൻ വിജയത്തിൽ ടീം മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലൂടെ അൻസിബ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ചിത്രത്തിൽ പക്ഷേ ഹൻസികയ്ക്കൊപ്പം ഉള്ളത് വരുൺ പ്രഭാകർ അല്ല, മറിച്ച് ഒരു അസ്ഥികൂടം ആണ്, അസ്ഥികൂടവും കയ്യിൽ പിടിച്ച് ഞെട്ടി ഇരിക്കുന്ന അൻസിബയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ദൃശ്യം 2 ചിത്രം കണ്ടവർക്ക് സംഭവം പെട്ടെന്ന് ക്ലിക്ക് ആവും

ചിത്രങ്ങൾ അൻസിബ തന്നെയാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. അതിശയകരമായ ചിത്രങ്ങൾ‌ക്ക് രസകരമായ ഒരു അടിക്കുറിപ്പ് നൽകാന് താരം തൻറെ ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട് .

മോഹൻലാൽ നായകനായ ബ്ലോക്ക് ബസ്റ്റർ ചിത്രം ദൃശ്യം (2013) ന്റെ തുടർച്ചയായി വരുന്ന ജീതു ജോസഫിന്റെ ദൃശ്യം 2 ഫെബ്രുവരി 19 നാണ് ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങിയത്. മോഹൻലാൽ, മീന, അൻസിബ, എസ്ഥർ അനിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ തുടർച്ച, പ്രേക്ഷകരുടെയും നിരൂപകരുടെയും ഏറെ പ്രശംസ പിടിച്ചു പറ്റി.