കുവൈത്ത് സിറ്റി : കുവൈത്തിൽ ‘ഡ്രൈവ് ഇൻ സിനിമ’ തിയറ്ററുകൾ ആരംഭിക്കാൻ വാണിജ്യ മന്ത്രാലയം അനുമതി നൽകി. കോവിഡ് കാരണം തിയേറ്ററുകൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണിത്. വാണിജ്യ, വ്യവസായ മന്ത്രി ഫൈസൽ അൽ മിദ്ലജ് ആണ് വിനോദ മേഖലക്ക് കരുത്ത് പകരുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. കോവിഡ് പ്രതിസന്ധി എന്ന് തീരുമെന്നത് പ്രവചനാധീതമായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് അടഞ്ഞുകിടക്കുന്ന തിയേറ്ററുകൾക്ക് പകരം ഡ്രൈവ് ഇൻ സിനിമ തിയറ്റർ എന്ന ആശയത്തിലേക്ക് എത്തിയത്.
കാറിൽ ഇരുന്നു കൊണ്ട് തന്നെ സിനിമ കാണുന്നതിനുള്ള ഓപ്പൺ എയർ സ്ക്രീനിംഗ് സംവിധാനമാണ് ഡ്രൈവ് ഇൻ സിനിമകളിൽ ഉള്ളത്.
അറബ് രാജ്യങ്ങളിൽ ആദ്യമായി സിനിമ പ്രദർശനം ആരംഭിച്ച രാജ്യമാണ് കുവൈത്ത്.