കുവൈത്ത് സിറ്റി: പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ്പായ ബദർ അൽ സമാ മെഡിക്കൽ സെന്റർ ഡ്രൈവ് ത്രൂ പിസിആർ പരിശോധന സൗകര്യം ആരംഭിച്ചു. ഫർവാനിയ യിലെ ആശുപത്രി കേന്ദ്രത്തിൽ 12 മണിക്കൂർ തുടർച്ചയായ പരിശോധന സേവനം ലഭ്യമാകും. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് കൗണ്ടർ പ്രവർത്തിക്കുക.
ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്ക് പാലിച്ചുകൊണ്ട് തിരക്ക് ഒഴിവാക്കി കാറിൽ ഇരുന്നു കൊണ്ട് തന്നെ എന്നെ കോവിഡ് ടെസ്റ്റ് നടത്താം എന്നതാണ് ഇതിൻറെ പ്രത്യേകത. പരിശോധന നടത്തി എത്തി 24 മണിക്കൂറിനകം റിസൾട്ട് ലഭിക്കും. 28 ദിനാർ ആണ് പരിശോധനയ്ക്കായി ഈടാക്കുന്നത് .