കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസ് നേടാൻ ഇനി മുതൽ സ്വദേശങ്ങളിലെ ലൈസൻസ് അറ്റസ്റ്റ് ചെയ്യണ്ട

0
24

കുവൈറ്റ്: ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള നിയമത്തിൽ പരിഷ്കാരം വരുത്തി കുവൈറ്റ്. ഇനി മുതൽ ഇവിടെ ലൈസൻസിന് അപേക്ഷിക്കുന്ന പ്രവാസികള്‍ക്ക് അവരുടെ സ്വദേശങ്ങളിലെ ലൈസൻസ് അറ്റസ്റ്റ് ചെയ്യേണ്ടി വരില്ലെന്ന് അധികൃതർ അറിയിച്ചു. ഡ്രൈവർമാര്‍ക്കും കമ്പനി പ്രതിനിധികള്‍ക്കും ഏറെ ഉപകാരപ്രദമാണ് പുതിയ നീക്കം.

ഡ്രൈവർ ജോലിക്കടക്കം എത്തുന്നവർക്ക് ലൈസൻസ് നേടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാൻ കൂടുതൽ സമയമെടുക്കുന്നതിനെ തുടർന്നാണ് പുതിയ പരിഷ്കാരമെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ദരിച്ചുള്ള റിപ്പോര്‍ട്ടുകൾ. ലൈസന്‍സ് നേടാനുള്ള മറ്റു വ്യവസ്ഥകൾക്ക് മാറ്റമില്ല.

‘പ്രവാസികളായ ഡ്രൈവര്‍മാർക്കും കമ്പനി പ്രതിനിധികൾക്കും ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാൻ ഇനി മുതൽ സ്വദേശങ്ങളിലെ എംബസികളിൽ ലൈസന്‍സ് അറ്റസ്റ്റ് ചെയ്യേണ്ടി വരില്ല’ എന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ഓപ്പറേഷൻ അഫയർസ് അണ്ടർ സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.