കുവൈത്ത് സിറ്റി: ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് പുറത്തുവിട്ട കണക്കനുസരിച്ച്, 8,000 പ്രവാസി ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കി.
ഈ വർഷം ആദ്യപകുതിയിലെ മാത്രം കണക്കാണിത്. ലൈസൻസ് നിബന്ധനകൾ പാലിക്കാത്തതിനാൽ ആണിത് എന്ന് അധികൃതർ വ്യക്തമാക്കി. ഇതോടൊപ്പം 50 സ്വദേശികളുടെ ലൈസൻസും റദ്ദ് ചെയ്തിട്ടുണ്ട്. ശാരീരിക വൈകല്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്.
ശമ്പളം, തൊഴിൽ, യൂണിവേഴ്‌സിറ്റി ബിരുദം എന്നിങ്ങനെ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനു വ്യവസ്ഥകൾ ഉണ്ട്. പലരുടെയും തൊഴിൽമാറ്റം വരുകയും ശമ്പളം കുറയുകയും ചെയ്തതോടെ ലൈസൻസ് സ്വയമേവ റദ്ദാക്കപ്പെടുകയായിരുന്നു.
എല്ലാ നിബന്ധനകളും പാലിക്കുന്നവർക്ക് മാത്രം പരിമിതപ്പെടുത്തി ഡ്രൈവിംഗ് ലൈസൻസ് അൻവറിച്ചാൽ മതിയെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയതായി ബന്ധപ്പെട്ടങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
നേരത്തെ ഡ്രൈവിംഗ് ലൈസൻസ് നേടിയവരും തൊഴിൽ മാറിയവരുമടക്കം പ്രവാസികൾക്ക് അനുവദിച്ച എല്ലാ ഡ്രൈവിംഗ് ലൈസൻസുകളും സ്വയമേവ അവലോകനം ചെയ്യുന്ന സംവിധാനം ഓരോ ലൈസൻസും കൃത്യമായി അവലോകനം ചെയ്താണ് നടപടികൾ സ്വീകരിക്കുന്നത്
പഠനം പൂർത്തിയാക്കിയ പ്രവാസി വിദ്യാർത്ഥികളുടെ ഡ്രൈവിംഗ് ലൈസൻസ് ട്രാഫിക് ഡിപ്പാർട്ട്മെന്റ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. കൂടാതെ, സ്‌പോൺസർമാരിൽ നിന്ന് ഒളിച്ചോടുകയും ഹോം ഡെലിവറി തൊഴിലാളികളായി ജോലി ചെയ്യുകയും ചെയ്ത വീട്ടുജോലിക്കാരുടെ ലൈസൻസുകളും അസാധുവാക്കിയതിൽ ഉൾപ്പെടുന്നതായി അൽ റായ് റിപ്പോർട്ട് ചെയ്തു. ഈ വർഷത്തെ കണക്കനുസരിച്ച്
കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസ് നേടുന്ന പ്രവാസികളുടെ എണ്ണത്തിൽ 50% കുറവ് വന്നിട്ടുണ്ട്.