സാൽമിയിൽ മയക്കുമരുന്ന് വിതരണക്കാരൻ അറസ്റ്റിൽ

0
24

കുവൈത്ത് സിറ്റി: കുവൈത്തിലെ  സാൽമിയിൽ ലഹരിവസ്തുക്കൾ വിൽപ്പന നടത്തുന്നയാൾ പിടി. ജഹ്റ സെക്യൂരിറ്റി ഡയറക്ടറേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. പ്രദേശത്ത് നടന്ന സുരക്ഷാ പരിശോധനയ്ക്കിടെ സംശയം തോന്നിയ വാഹനം ഉദ്യോഗസ്ഥർ നിർത്താൻ ആവശ്യപ്പെടുകയും തുടർന്ന് വാഹനത്തിൽ നടത്തിയ പരിശോധനയിൽ  പലതരത്തിലുള്ള ലഹരി വസ്തുക്കളും പണവും  ആയുധങ്ങളും പിടിച്ചെടുത്തു. പിടിയിലായ വ്യക്തിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.