പോലീസിൽ നിന്നും രക്ഷപ്പെടുന്നതിനായി യുവാവ് ലഹരി വസ്തുക്കൾ അടങ്ങിയ കാർ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു

0
25

കുവൈത്ത് സിറ്റി: കുവൈറ്റിൽ പോലീസിൽ നിന്നും രക്ഷപ്പെടുന്നതിനായി യുവാവ് ലഹരി വസ്തുക്കൾ അടങ്ങിയ കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കാറിനകത്ത് മദ്യലഹരിയിലായിരുന്ന രണ്ട് യുവതികളും ഉണ്ടായിരുന്നതായി അന്വേഷണസംഘത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിടിച്ചെടുത്ത വാഹനത്തിൽ നിന്നും പോലീസ് ധാരാളം ഷാബു, മയക്കുമരുന്ന് ഗുളികകൾ, മയക്കുമരുന്ന് ഉപയോഗ ഉപകരണങ്ങൾ എന്നിവ കണ്ടെത്തി.
കുവൈറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ യുവാവിന് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പോലീസ് പെട്രോൾ സംഘം സംശയകരമായ സാഹചര്യത്തിൽ കണ്ട കാറിനെ സമീപിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെ കണ്ട് ഭയന്ന യുവാവ് കാറുമായി രക്ഷപ്പെടാൻ ശ്രമിക്കുകയും അബദ്ധത്തിൽ സമീപത്തെ മരത്തിൽ ചെന്ന്ഇടിക്കുകയായിരുന്നു. തുടർന്ന് ഇയാൾ യുവതികളെ വാഹനത്തിൽ ഉപേക്ഷിച്ച് സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.