കുവൈത്ത് സിറ്റി: കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിൽ വച്ചാണ് ആണ് പ്രശസ്തനായ വ്യക്തി മയക്കുമരുന്നുമായി പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഇയാളെ അറസ്റ്റ് ചെയ്തതിന് ശേഷം കോടതിയിൽ ഹാജരാക്കുകയും, മയക്കുമരുന്ന് ദുരുപയോഗത്തിന് അഞ്ച് വർഷം കഠിന തടവും 5,000 ദിനാർ പിഴയും വിധിച്ചു. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല.
പ്രതിഭാഗം അഭിഭാഷകൻ വിധിക്കെതിരെ അപ്പീൽ കോടതിയെ സമീപിക്കുകയും ഹർജി കോടതി ഷെഡ്യൂൾ ചെയ്തതായും മാധ്യമ വാർത്തകളിൽ പറയുന്നു .സൈക്കോട്രോപിക് ലഹരിവസ്തുക്കൾ, മയക്കുമരുന്ന്, ഹാഷിഷ്, കൊക്കെയ്ൻ എന്നിവ കൈവശം വച്ചതിനാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്