വാളയാർ ചെക്പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട

വാളയാർ ചെക്പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട. 2 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. ബംഗളൂരുവിൽ നിന്ന് വന്ന യാത്രക്കാരനിൽനിന്നാണ് 120 ഗ്രാം എം.ഡി.എം.എ ആണ് എക്സൈസ് എൻഫോഴ്സ്‍മെന്‍റ് പിടിച്ചെടുത്തത്. സംഭവത്തിൽ പട്ടാമ്പി സ്വദേശി സുഹൈലിനെ കസ്റ്റഡിയിലെടുത്തു.

ക​ഴി​ഞ്ഞ​യാ​ഴ്ച​യും വാ​ള​യാ​റി​ൽ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ലാ​യി​രു​ന്നു ക​ട​ത്തി​യി​രു​ന്ന​ത്. ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.