ചോക്ലേറ്റ് രൂപത്തിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി

0
29

കുവൈത്ത് സിറ്റി: തപാൽ മെയിൽ വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന്  ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ പിടികൂടി. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി അൽ അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു.

എക്സ്പ്രസ് ഷിപ്പിംഗ് വഴി ഒരു യൂറോപ്യൻ രാജ്യത്ത് നിന്നാണ്  ഒന്നേകാൽ കിലോയോളം വരുന്ന മയക്കുമരുന്ന് ചോക്ലേറ്റുകളുടെ രൂപത്തിൽ  എത്തിച്ചത്. രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്  മയക്കുമരുന്ന് പിടികൂടിയത്. തുടർന്ന് ഈ പാക്കേജ്  അഡ്രസ്സിൽ ഉള്ള വ്യക്തിക്ക് എത്തിച്ചു നൽകുകയും, അയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു