വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം, യാത്രക്കാരൻ മരിച്ചു

0
21

ദുബായ്: ദുബായിൽ നിന്ന് ധാക്കയിലേക്കുള്ള ഫ്ലൈ ദുബായ് വിമാനത്തിൽ വെച്ച് യാത്രക്കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തുടർന്ന് വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടു. 59 കാരനായ ബംഗ്ലാദേശി യാത്രക്കാരനാണ് ഹൃദയാഘാതം മൂലം മരിച്ചത്.
ഫെബ്രുവരി 18 ന് ദുബായിൽ നിന്ന് ധാക്കയിലേക്കുള്ള FZ 523 വിമാനത്തിൽ മരിച്ച ഒരു യാത്രക്കാരന്റെ കുടുംബത്തിന് എയർലൈനിന്റെ അഗാധമായ അനുശോചനം അറിയിക്കുന്നതായി ഫ്ലൈ ദുബായ് വക്താവ് ഖലീജ് ടൈംസിനോട് പറഞ്ഞു.