പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി യുഎഇ: ആഘോഷത്തിമിർപ്പിന് സര്‍വ്വ സജ്ജമായി എമിറേറ്റ്സുകൾ

0
28

ദുബായ്: പുതുവർഷത്തെ വരവേൽക്കാൻ സർവ്വ സജ്ജമായി യുഎഇ. വിപുലമായ ആഘോഷ പരിപാടികളാണ് വിവിധ എമിറേറ്റ്സുകളിൽ സംഘടിപ്പിച്ചിരിക്കുന്നത്. ഗതാഗത നിയന്ത്രണവും അടിയന്തിര ഘട്ടത്തിൽ ഇടപെടാനും ട്രാഫിക്-സുരക്ഷാ ഉദ്യോഗസ്ഥരും സര്‍വ സജ്ജരായിരിക്കുകയാണ്.

യുഎഇയിലെ പുതുവത്സര ആഘോഷങ്ങളിൽ ഏറ്റവും ശ്രദ്ധ നേടുന്നത് രാജ്യത്തിലെ തന്നെ ഏറ്റവും ഉയർന്ന കെട്ടിടമായ ബുർജ് ഖലീഫയിലെ കരിമരുന്നു പ്രയോഗമാണ്. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സഞ്ചാരികളടക്കം നൂറുകണക്കിനാളുകളാണ് വർണ്ണ വെളിച്ചങ്ങളുടെ ഈ ആഘോഷത്തിന് സാക്ഷ്യം വഹിക്കാനെത്തുന്നത്. 11.57 ഓടെ ബുർജ് ഖലീഫയിൽ കരിമരുന്ന് പ്രയോഗം ആരംഭിക്കും. ക്രീക്ക്, ഗ്ലോബൽ വില്ലേജ്, ബുർജ് അൽ അറബ്, ലാമെർ ഉൾപ്പെടെ 25 ഇടങ്ങളിലാണ് കരിമരുന്നു പ്രയോഗം. ഫൗണ്ടൻ ഷോ, അനിമേഷൻ ഷോ എന്നിവയും സംഗീത-നൃത്തപരിപാടികളും ഉണ്ടാകും.

തിരക്ക് ഏറെ അനുഭവപ്പെടാൻ സാധ്യതയുള്ളതു കൊണ്ട് ബുർജ് ഖലീഫയിലേക്കുള്ള എല്ലാ റോഡുകളും വൈകുന്നേരത്തോടെ തന്നെ അടച്ചിരിക്കുകയാണ്. ബുർജ് ഖലീഫയുടെ പരിസരങ്ങളിൽ സന്ദർശകർക്കായി വൻ പാർക്കിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ദുബായ് ഹെൽത്ത് അതോറിറ്റി, ആശുപത്രികൾ എന്നിവയുമായി സഹകരിച്ച് ആംബുലൻസ് സർവീസുകളും സജ്ജമാണ്. സൈക്കിൾ, മോട്ടർ സൈക്കിൾ അടക്കം 212 വാഹനങ്ങളാണ് ആംബുലൻസ് സേവനം നൽകുക