ദുബായ് എക്‌സ്‌പോ ; ആദ്യ 10 ദിവസത്തിലെത്തിയത് നാലു ലക്ഷത്തിലേറെ പേര്‍

0
23

ദുബായ്: ഒക്ടോബര്‍ ഒന്നിന് എക്സ്പോ ആരംഭിച്ചതു മുതലുള്ള ഇതുവരെ ആദ്യ 10 ദിവസത്തിനിടയില്‍ എക്സ്പോസ്പോയി തലത്തിയത് 4,11,768 പേർ. സംഘാടകരുടെ പ്രതീക്ഷകള്‍ക്കപ്പുറമാണ് സന്ദര്‍ശക പ്രവാഹം.സന്ദര്‍ശകരില്‍ മൂന്നിലൊന്ന് പേര്‍ വിദേശ ടൂറിസ്റ്റുകളാണ്. 175 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇതിനകം എക്സ്പോ കാണാനെത്തിയതായാണ് ഔദ്യോഗിക കണക്കുകള്‍.

ആദ്യ 10 ദിവസങ്ങള്‍ക്കിടയില്‍ തന്നെ അഞ്ചിലൊന്നു പേര്‍ ഒന്നിലേറെ തവണ എക്‌സ്‌പോ കാണാനെത്തിയവരാണ്. പല തവണ സന്ദര്‍ശനം നടത്താവുന്ന മള്‍ട്ടി ഡേ ടിക്കറ്റുകളും സീസണ്‍ ടിക്കറ്റുകളുമാണ് ഏറ്റവും കൂടുതല്‍ പേര്‍ എടുക്കുന്നതെന്നും സംഘാടകരായ ബിഐഇ സെക്രട്ടറി ജനറല്‍ ദിമിത്രി എസ് കെര്‍ക്കെന്റസ് അറിയിച്ചു. ആദ്യ വാരത്തിലെ ജനങ്ങളുടെ പ്രതികരണം ദുബായ് എക്‌സ്‌പോ വന്‍ വിജയമാവുമെന്നതിന്റെ സൂചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.