ദുബായ്: ആഗോള സാംസ്‌ക്കാരിക പ്രദര്‍ശനമായ ദുബായ് എക്‌സ്‌പോയിലേക്ക് മികച്ച ഗതാഗത സൗകര്യങ്ങളൊരുക്കാനുള്ള അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെലവിട്ടത് 1500 കോടി ദിര്‍ഹംe. പുതിയ മെട്രോ പാത മുതല്‍ രംഗത്തിറക്കിയ വാഹനങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടും. ആര്‍ടിഎ ഒരുക്കിയ ഗതാഗത സൗകര്യങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദുബായിലെത്തുന്ന സന്ദര്‍ശകര്‍ക്ക് മികച്ച യാത്രാനുഭവങ്ങളാവും സമ്മാനിക്കുകയെന്ന് ആര്‍ടിഎ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ബോര്‍ഡ് ചെയര്‍മാനും ഡയരക്ടര്‍ ജനറലുമായ മതാര്‍ മുഹമ്മദ് അല്‍ തായര്‍ അഭിപ്രായപ്പെട്ടു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെയും ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മുക്തൂമിന്റെയും ആശീര്‍വാദത്തോടെയും പിന്തുണയുമോടെയാണ് പദ്ധതികള്‍ നടപ്പിലാക്കിയതെന്നും അദ്ദേഹം അറിയിച്ചു
Home Middle East ദുബായ് എക്‌സ്‌പോ; ഗതാഗത സൗകര്യങ്ങളൊരുക്കാൻ ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെലവിട്ടത്...