ദുബായ്: ദുബായിൽ ഭാഗ്യദേവത വീണ്ടും മലയാളിയെ തേടിയെത്തി. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യനയര്‍ നറുക്കെടുപ്പില്‍ ഏഴ് കോടിയോളം രൂപയാണ് പ്രവാസിക്ക് ലഭിച്ചത്. ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ മലയാളിയായ സാാബുവാണ് ആ ഭാഗ്യവാൻ. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍കോഡ് സിയില്‍ നടന്ന നറുക്കെടുപ്പിലാണ് ഇത്തവണ ഭാഗ്യം തേടിയെത്തിയത്. ദുബായ് വിമാനത്താവളത്തില്‍ എയര്‍ ട്രാഫിക് എഞ്ചിനീയറായി ജോലി ചെയ്യുന്ന സാബു ജൂലൈ 27ന് എടുത്ത 4465 നമ്പര്‍ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. കഴിഞ്ഞ ഒൻപത് വർഷമായി ദുബായിൽ പ്രവാസജീവിതം നയിക്കുന്ന സാബു അഞ്ച് വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീയിലൂടെ ഭാഗ്യം പരീക്ഷിക്കുന്നു. 199ല്‍ ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്ല്യനയര്‍ നറുക്കെടുപ്പ് ആരംഭിച്ച ശേഷം വിജയിയാവുന്ന 182-ാമത്തെ ഇന്ത്യക്കാരനാണ് സാബു