പനമരം: 12 കോടിയുടെ ഓണം ബമ്പറടിച്ചത് തനിക്കാണെന്ന് വയനാട് പനമരം സ്വദേശി സൈതലവി. ദുബൈയില്‍ ഹോട്ടലിലെ ജീവനക്കാരനായ സൈതലവി സുഹൃത്ത് മുഖേനയാണ് ടിക്കറ്റെടുത്തതെന്നാണ് പറഞ്ഞിരിക്കുന്നത്. ടിക്കറ്റ് സുഹൃത്ത് തന്റെ കുടുംബത്തിന് ഉടന്‍ കൈമാറുമെന്ന് സൈതലവി പറഞ്ഞു.
ഇതുവരെ സൈതലവിയുടെ കൂട്ടുകാരന്‍ ടിക്കറ്റുമായി എത്തിയിട്ടില്ല. ഒരുമണിക്കൂറിനുള്ളില്‍ ടിക്കറ്റ് സൈതലവിയുടെ വീട്ടില്‍ എത്തിക്കുമെന്നാണ് വിവരം.വാട്‌സ് ആപ്പ് വഴിയാണ് ടിക്കറ്റ് എടുക്കാറുണ്ടായിരുന്നത്. മിക്ക ദിവസവും ടിക്കറ്റ് എടുക്കാറുണ്ട്. ഒരു പ്രാവശ്യം 10 ലക്ഷം കിട്ടി.ഇത്തവണ അമ്മദ്ക്കയാണ് എനിക്ക് വേണ്ടി ടിക്കറ്റ് എടുത്തത്. വാടകവീട്ടിലാണ് താമസം. ചെറിയ വീടും സ്ഥലവും വാങ്ങണം. കുറച്ച് കടമുണ്ട്. അതു വീട്ടണം. ബാക്കി ബാങ്കിലിടണം. പാവങ്ങളെ സഹായിക്കണം. 2009 മുതല്‍ പ്രവാസിയാണ്. ഓണം ബമ്പറടിച്ചെന്ന് കേട്ടപ്പോ പെട്ടെന്ന് ടെന്‍ഷനായി’ സൈതലവി പറഞ്ഞു