ദുബായ്: കേരളവുമായി യുഎഇക്ക് സവിശേഷമായ ബന്ധമാണുള്ളതെന്ന് വിശേഷിപ്പിച്ച കൊണ്ടാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിൻ്റെ ട്വിറ്റ് ആരംഭിച്ചത്. ദുബായുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം ട്വീറ്റിൽ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന് എക്‌സ്‌പോ 2020-ലെ ‘കേരള വീക്കി’ൽ സ്വീകരണം നൽകിയതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മലയാളത്തിലുള്ള ഈ ട്വീറ്റ്
കേരളത്തിൻ്റെ വികസനത്തിൽ യുഎഇ നൽകി വരുന്ന പിന്തുണയ്ക്ക് അദ്ദേഹത്തോട് നന്ദി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. മെച്ചപ്പെട്ട വ്യവസായ സൗഹൃദാന്തരീക്ഷം ഒരുങ്ങുന്ന കേരളത്തിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ മുൻകൈയ്യെടുക്കണമെന്നു അഭ്യർഥിക്കുകയും ചെയ്തതായി മുഖ്യമന്ത്രി വ്യക്തമാക്കി.