ദുബായ്:500 ദശലക്ഷം ദിർഹം (136 മില്യൺ ഡോളർ) വിലയുള്ള 500 കിലോ കൊക്കെയ്ൻ ദുബായ് പോലീസ് പിടിച്ചെടുത്തതായി ദുബായ് സർക്കാരിൻ്റെ മീഡിയ ഓഫീസ് അറിയിച്ചു. അന്താരാഷ്ട്ര മാഫിയാ സംഘമാണ് ഇതിനു പിന്നിൽ എന്നാണ് വിവരം. വൻതോതിലുള്ള മയക്കുമരുന്ന് കണ്ടെയ്നറിൽ ഒളിപ്പിച്ച് സമുദ്രമാർഗം ദുബായ് പോർട്ടുകളിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. പ്രദേശത്തെ ഗ്യാംങുക ഖിൽ നിന്നും ഇതിനായി ഇവർക്ക് സഹായം ലഭിച്ചിരുന്നതായും സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. ദുബൈ സ്വദേശിയായ സംഘാംഗമാണ് പിടിയിലായത്, ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നതായും അന്വേഷണസംഘം അറിയിച്ചു