ന്യൂഡൽഹി: ദീർഘകാലമായി ആകാശവാണിയിൽ വാർത്താവതാരകനായിരുന്ന എസ്. ഗോപൻ നായർ അന്തരിച്ചു. 79 വയസ്സായിരുന്നു പ്രായം.
വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നാണ് അന്ത്യം. ന്യൂഡൽഹിയിലെ ബത്ര ഹോസ്പ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുമ്പോൾ ദൽഹിയിലെ ആകാശവാണി മലയാളം വിഭാഗത്തിന്റെ തലവനായിരുന്നു. ദൂരദർശനു വേണ്ടിയും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രാലയത്തിന്റെ പുകവലി വിരുദ്ധ പരസ്യങ്ങളിലും ഇദ്ദേഹത്തിന്റെ ശബ്ദം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന പരസ്യം ഇദ്ദേഹത്തിന്റെ ശബ്ദത്തിലൂടെയാണ് പ്രസിദ്ധമായത്.