കുവൈത്ത് സിറ്റി: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഇന്നലെ ഒന്നര മണിക്കൂറോളം അടച്ചിട്ട ശേഷം വൈകിട്ട് ആറ് മണിയോടെ വിമാനസർവീസുകൾ പുനരാരംഭിച്ചു. മോശം കാലാവസ്ഥ കാരണം ചില വിമാനങ്ങളുടെ ഷെഡ്യൂൾ പുനഃക്രമീകരിച്ചതായി എയർ നാവിഗേഷൻ സർവീസസ് ഡെപ്യൂട്ടി ഡിജി ഇമാദ് അൽ ജലവി പറഞ്ഞു. നിലവിൽ, രാജ്യത്ത് പൊടിപടലങ്ങൾ മൂലം തിരശ്ചീന ദൃശ്യപരതയിൽ കുറവുണ്ടായിട്ടുണ്ട്, ഒപ്പം മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റുമുണ്ട്.