റമദാനിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത് 397 അപകടങ്ങൾ

0
23

കുവൈത്ത് സിറ്റി: ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ സെൻട്രൽ കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് കണക്ക് പ്രകാരം  ഏപ്രിൽ 2 മുതൽ ഏപ്രിൽ 16 വരെയുള്ള റമദാനിലെ ആദ്യ 15 ദിവസങ്ങളിൽ 5,959 അപകടങ്ങൾ കുവൈത്തിൽ റിപ്പോർട്ട് ചെയ്തു.  ഓരോ ദിവസവും ശരാശരി 397 അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആദ്യ 15 ദിവസങ്ങളിൽ നോമ്പ് തുറയ്ക്ക് മുമ്പുള്ള അപകടങ്ങളുടെ എണ്ണം 3,034 ഉം  ശേഷമുള്ള അപകടങ്ങളുടെ എണ്ണം 2,925 ഉം ആണ്.

വിശുദ്ധ റമദാൻ മാസത്തിൽ ഗതാഗതം സുഗമമാക്കുന്നതിന് ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ട്രാഫിക്കുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ട്രാഫിക് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ഒരുക്കിയിട്ടുണ്ടെന്ന് ട്രാഫിക് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ക്യാപ്റ്റൻ ഖാലിദ് അബ്ദുല്ല ഫ്രീഹ്  പറഞ്ഞു. , 24/7 മണിക്കൂറും ട്രാഫിക് നിരീക്ഷിക്കുന്നു, വാഹനങ്ങളുടെ സാന്ദ്രതയെ അടിസ്ഥാനമാക്കി ഇന്റർസെക്ഷനുകൾ പ്രോഗ്രാം ചെയ്യുന്നതിനുള്ള ജോലികൾ ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.