പൊടിക്കാറ്റ് ഇന്ന് വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു, ഏവരും ജാഗ്രതാ പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം

0
21

കുവൈത്ത് സിറ്റി: ഇറാഖിൽ നിന്നും അടിച്ചുവരുന്ന പൊടിക്കാറ്റ് ഇന്ന് രാവിലെ വരെ  നിലനിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  പൊടിക്കാറ്റ് മൂലം രാജ്യത്ത്  വെളിച്ചവും ദൃശ്യപരതയും കുറവായതിനാൽ പൊതുജനങ്ങൾ ജാഗ്രത തുടരണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അടിയന്തര ഘട്ടങ്ങളിൽ  സുരക്ഷാ സഹായത്തിനായി 112 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും മന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു.