കുവൈത്തിൽ ഇലക്ട്രോണിക് സിഗരറ്റിന് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നികുതി ചുമത്തില്ല

0
21

കുവൈത്ത് സിറ്റി: ഇലക്‌ട്രോണിക് സിഗരറ്റിന് 100% കസ്റ്റംസ് ഡ്യൂട്ടി  ബാധകമാക്കുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിവെക്കാൻ സർക്കാർ തീരുമാനിച്ചതായി അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു. നികുതി ചുമത്തുന്നത് സംബന്ധിച്ച് ഈ വർഷം സെപ്റ്റംബർ 1 മുതൽ കാലതാമസം വരുത്തിയിരുന്നു ശേഷം 2023 ജനുവരി 1 ന് നികുതി ചുമത്താൻ ആയിരുന്നു നിശ്ചയിച്ചിരുന്നത്.

നിക്കോട്ടിൻ, ലിക്വിഡ് അല്ലെങ്കിൽ ജെൽ എന്നിവ അടങ്ങിയ ഒറ്റത്തവണ ഉപയോഗിക്കാവുന്ന കാട്രിഡ്ജുകൾക്ക് 100 ശതമാനം നികുതി ഏർപ്പെടുത്തുന്നത് നീട്ടിവെക്കുന്നത് സംബന്ധിച്ച് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിന്റെ ആക്ടിംഗ് ഡയറക്ടർ ജനറൽ സുലൈമാൻ അൽ-ഫഹദ് ആണ് നിർദ്ദേശം നൽകിയത്

.