When we asked E Sreedharan, BJP's CM candidate in #Kerala, about 'love jihad', beef ban & criminal cases against BJP candidates he got angry, accused the media of asking "negative questions" & walked out.
Here's a teaser of what went down.
Full interview will be up soon. pic.twitter.com/g3vaM82rQc
— newslaundry (@newslaundry) March 28, 2021
ലവ് ജിഹാദ്, ബീഫ് നിരോധനം, k സുരേന്ദ്രൻ ഉൾപ്പടെയുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ എന്നിവയെപ്പറ്റിയുള്ള ചോദ്യളിൽ പ്രകോപിതനായി ഇ. ശ്രീധരൻ . പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ്‌ലോണ്ടറിക്ക് അനുവദിച്ച അഭിമുഖത്തിനിടെയാണ് ശ്രീധരന്‍ ഇറങ്ങിപ്പോയത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പേരിലുള്ള കേസുകളെകുറിച്ച ചോദ്യത്തിന് 250 ഓളം കേസുള്ളതിൽ എല്ലാംകെട്ടിച്ചമച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള സ്വര്‍ണക്കടത്തിനേക്കാളും വലിയ കാര്യമാണോ ഈ കേസുകളെന്നായിരുന്നു ശ്രീധരന്റെ മറുപടി.
ബീഫ് നിരോധന വിഷയത്തില്‍ കേരളത്തിലെ ബി.ജെ.പി
നേതാക്കൾ നടത്തിയ അഭിപ്രായങ്ങളിൽ പ്രതികരിക്കാൻ ഇല്ലെന്നും അദ്ദേഹം പറഞ്ഞുലവ് ജിഹാദിനെതിരെ നിയമനിര്‍മാണം നടത്തിയിട്ടില്ലെങ്കില്‍ കേരളം ഒരു ചെറിയ സിറിയയാകുമെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവനയെപ്പറ്റിചോദിച്ചപ്പോള്‍ ശ്രീധരന്‍ മറുപടി പറഞ്ഞില്ല.