തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിൽ 20,000-ലധികം ആളുകൾ മരിച്ചതായി റിപ്പോർട്ടുകൾ. സഹായവുമായി ആറ് യുഎൻ ലോറികൾ തുർക്കിയിലും സിറിയയിലും എത്തി. രാജ്യത്തെ ജനങ്ങൾക്ക് ലഭിച്ച ആദ്യത്തെ അന്താരാഷ്ട്ര സഹായം ആണിത്. പാർപ്പിടമോ വെള്ളമോ ഇന്ധനമോ വൈദ്യുതിയോ ഇല്ലെങ്കിൽ അതിജീവിച്ച പലർക്കും ഇനിയും ജീവൻ നഷ്ടപ്പെടുമെന്ന ഭയക്കുന്നതായി ലോകാരോഗ്യ സംഘടന പറഞ്ഞു. തുർക്കിയിലെയും സിറിയയിലെയും രക്ഷാപ്രവർത്തകർ അവരുടെ ശ്രമകരമായ ജോലി തുടരുന്നുണ്ട്. ഇന്ത്യ ഉൾപ്പടെ ഉള്ള ലോക രാജ്യങ്ങൾ അടിയന്തര സഹായ നടപടികൾ കൈക്കൊള്ളുന്നുണ്ട്