കുവൈത്തിൽ ഭൂചലനം

0
26

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ഭൂചലനം, രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറു ഭാഗത്തുള്ള അൽ മനഖീഷ് പ്രദേശത്ത് ആണു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയതായി കുവൈത്ത് നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് (കെഎൻഎസ്എൻ) അറിയിച്ചു. കുവൈത്ത് സമയം രാവിലെ 9.27 നാണ് ഭൂകമ്പം ഉണ്ടായതെന്ന് കെ‌എൻ‌എസ്‌എൻ ചീഫ് ഡോ. അബ്ദുല്ല അൽ എൻ‌സി പ്രസ്താവനയിൽ പറഞ്ഞു. ഇക്കഴിഞ്ഞ നവംബറിലും 4.6 ഉം ഡിസംബറിൽ 4.3 തീവ്രതയുള്ള ഭൂചലനങ്ങൾ കുവൈത്തിൽ അനുഭവപ്പെട്ടിരുന്നു.

.