തിരുവനന്തപുരം: കേന്ദ്ര അനുമതിയില്ലാതെ മസാല ബോണ്ട് ഇറക്കി വിദേശ ഫണ്ട് സ്വീകരിച്ചതിന് കിഫ്ബിക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) കേസെടുത്തു. കിഫ്ബി സിഇഒ കെ.എം.എബ്രഹാമിനും ഡെപ്യൂട്ടി സിഇഒയ്ക്കുമാണ് ഇഡി നോട്ടിസ് നൽകിയത്. കിഫ്ബി ബാങ്കിംഗ് പാർട്ണറായ ആക്സിസ് ബാങ്കിനും നോട്ടീസ് നൽകിയിട്ടുണ്ട്. കിഫ്ബി സിഇഒയം ഡെപ്യൂട്ടി സിഇഒയും അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം.