വിദ്യഭ്യാസം സ്വതന്ത്രവിവരാന്വേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതാവണം: പത്മശ്രീ അലി മണിക്ഫാൻ

0
14

സാമ്പ്രദായിക വിദ്യാഭ്യാസം കുട്ടികളുടെ സ്വതന്ത്രമായ വിവരാന്വേഷണ പ്രകൃതത്തെ ഇല്ലാതാക്കുകയും വിശാലമായ അറിവ് ശേഖരണത്തിന്റെ മൂല്യം പുതു തലമുറയ്ക്ക് കൈമോശം വരുകയും ചെയ്തു കൊണ്ടിരിക്കുകയാണെന്നും ,അതിനാൽ വിദ്യഭ്യാസം സ്വതന്ത്രവിവരാന്വേഷണത്തെ പ്രോത്സാഹിപ്പിക്കുന്നവിധം പുന:ക്രമീകരിക്കണമെന്ന് പത്മശ്രീ ജേതാവ് അലി മണിക്ഫാൻ അഭിപ്രയപ്പെട്ടു.ഐഐസി സാൽമിയ യൂണിറ്റ് പത്മശ്രീ നേടിയതിനുള്ള ആദരവായി സംഘടിപ്പിച്ച ‌ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അറിവാ നേടാനുള്ള അദമ്യമായ ആഗ്രഹമാണ് മനുഷ്യനെ ഉന്നതിയിലേക്ക് എത്തിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . കൃത്യമായ ജീവിത നിഷ്ഠയിലൂടെ ശാരീരികവും മാനസികവുമായ ഊർജ്ജം നിലനിർത്തുകയും ആരോഗ്യമുള്ള ജീവിതം കൈവരിക്കുകയും ചെയ്യാം എന്ന് ചോദ്യത്തിന് മറുപടിയായി പറഞ്ഞു . ഖുർആനിക അധ്യാപനങ്ങളെ പഠിക്കുകയും അതിൽ നിന്ന് പാഠമുൾക്കൊണ്ട് അറിവ് അന്വേഷിക്കുകയും ചെയ്യണമെന്ന് സദസ്സിനെ ഓർമ്മപ്പെടുത്തി

ഇന്ത്യൻ ഇസ്ലാഹീ സെന്റർ കുവൈത്തിന്റെ ഉപഹാരം ഐഐസി ട്രഷറർ യൂനുസ് സലീം ,അബ്ദുൽ വഹാബ് എന്നിവർ ചേർന്ന് അലി മണിക് ഫാന് കൈമാറി.

മർക്കസുദ്ദവ കേന്ദ്രീകരിച്ച് ഓൺലൈനായി സംഘടിപ്പിച്ച പ്രോഗ്രാം ഐഐസി പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഐഐസി ജനറൽ സെക്രട്ടറി അയൂബ് ഖാൻ ആശംസകൾ നേർന്നു.സാൽമിയ യൂണിറ്റ് പ്രസിഡണ്ട് അഷ്റഫ് മേപ്പയൂർ അദ്ധ്യക്ഷനായ പരിപാടിയിൽ മനാഫ് മാത്തോട്ടം സ്വാഗതവും ബഷീർ പാനായിക്കുളം നന്ദിയും പറഞ്ഞു.ഇർഷാദ് ഫാറൂഖി മാത്തോട്ടം കോഡിനേറ്ററായിരുന്നു.സെയ്ത് മുഹമ്മദ്,അബ്ദുൽ വഹാബ് മാത്തോട്ടം,സാലിദ് മാത്തോട്ടം,സഫ്തർ മാത്തോട്ടം എന്നിവർ സംസാരിച്ചു.
Attachments area