കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂളുകളിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാത്ത വിദ്യാർത്ഥികളും ജീവനക്കാരും പി സി ആർ പരിശോധന നടത്തണമെന്ന മുൻതീരുമാനം വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കി. വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദാഫ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.