കുവൈത്ത് സിറ്റി: വിദേശ സ്വകാര്യ സ്കൂളുകൾക്ക് കുവൈത്തിൽ പുതിയ ശാഖകൾ തുടങ്ങുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി. ഹവല്ലി, ഫർവാനിയ, അഹമ്മദി എന്നി ഗവർണേറ്റുകളിൽ പുതിയ ശാഖകൾ ആരംഭിക്കുന്നതിന് അനുമതി നൽകണമെന്നായിരുന്നു വിദേശ സ്വകാര്യ സ്‌കൂളുകളുടെ അപേക്ഷ. ഇത് അംഗീകരിച്ച മന്ത്രാലയം പക്ഷേ അറബ് യൂണിവേഴ്സിറ്റിയുടെ പുതിയ ശാഖകൾ തുടങ്ങുന്നത് അനുമതി നൽകിയില്ല.ഒരേ ഗവർണറേറ്റിൽ ഒന്നിലധികം സ്‌കൂളുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി, പ്രത്യേകിച്ചും ഈ സ്കൂളുകളിൽ ചേരാൻ ആഗ്രഹിക്കുന്നവർ വലിയൊരു വിഭാഗം ഇന്ത്യൻ, പാകിസ്ഥാൻ, ഫിലിപ്പിനോ പൗരന്മാർ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് എന്നും അവർ കൂട്ടിച്ചേർത്തു.