സിറിയൻ ബാലനെ ലൈംഗികമായി പീഡിപ്പിച്ച ഈജിപ്‌ത്‌ സ്വദേശി അറസ്റ്റിൽ

0
21

കുവൈത്ത് സിറ്റി: സിറിയൻ ബാലനെ പ്രലോഭിപ്പിച്ച് മുറിയിലേക്ക് എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഈജിപ്‌ത്‌ സ്വദേശിയെ ജലീബ് അൽ-ഷുയ്ക് പോലീസ് അറസ്റ്റ് ചെയ്തു. ഇരയുടെ ബന്ധു ഏരിയ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്നാണ് അറസ്റ്റ് നടന്നതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. അമ്മായിയുടെ വീട്ടിൽ നിന്ന് ബ്ലോക്ക് 2 ലെ ജലീബ് അൽ-ഷുയൂക്കിലേക്ക് വീട്ടിലേക്ക് പോവുക വഴിയാണ് പ്രതി ബാലനെ തൻറെ കൈവശം വില്പനയ്ക്ക് വച്ചിട്ടുള്ള പക്ഷികളെ കാണിക്കാം എന്ന് പറഞ്ഞ് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്. പരാതി ലഭിച്ച ശേഷം പോലീസ് ഒരു ഭക്ഷ്യ കമ്പനിയിൽ ജോലി ചെയ്യുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിനിടെ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇയാൾക്കെതിരെ അശ്ലീല ആക്രമണം, തട്ടിക്കൊണ്ടുപോകൽ എന്നീ കേസുകൾ ചുമത്തിയിട്ടുണ്ട്.