വ്യാജ കൊറോണ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർമ്മിച്ചു; പ്രവാസി നഴ്‌സിന് 4 വർഷം തടവ്

0
19

കുവൈത്ത് സിറ്റി: കൊറോണ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ചതിന് ഈജിപ്ഷ്യൻ നഴ്‌സിന് നാല് വർഷത്തെ തടവും ഇവരുടെ കൂട്ടാളിക്ക് ഏഴ് വർഷത്തെ കഠിനതടവും കോടതി വിധിച്ചതായി അൽ-സെയാസ്സ ദിനപത്രം റിപ്പോർട്ട് ചെയ്തു. ഇരുവരും ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം കുവൈത്തിൽ നിന്ന് നാടുകടത്തും.