അഞ്ചു മാസത്തോളമായി ശമ്പളം ലഭിക്കുന്നില്ലെന്ന വെളിപ്പെടുത്തലുമായി പ്രവാസിയുടെ വീഡിയോ വൈറൽ ആയ അതിനു പുറകെ വിദ്യാഭ്യാസ മന്ത്രാലയവും പാർലമെൻറ് എംപിമാരും വിഷയത്തിൽ ഇടപെട്ടു

0
33

കുവൈത്ത് സിറ്റി : അഞ്ച് മാസത്തിലേറെയായി ശമ്പളം ലഭിക്കാത്തതിൽ നിരാശയുംം ദുഃഖവും പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രവാസിയുടെ  വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ  സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു . കുവൈത്തിലെ സ്കൂളിൽ ഗാർഡ് ആയി പ്രവർത്തിക്കുന്നു ഈജിപ്ഷ്യൻ സ്വദേശി മുഹമ്മദ് കമൽ ജാഫറിന്റെ വീഡിയോ ആണ് വൈറലായത് .

ആദ്യഘട്ടത്തിൽ  തുറന്നു സംസാരിക്കാൻ താൻ തയ്യാറായിരുന്നില്ല , കാരണം  എന്തെങ്കിലും പറഞ്ഞാൽ അവർ എന്റെ റെസിഡൻസി റദ്ദാക്കുമെന്ന് ഞാൻ ഭയപ്പെട്ടിരുന്നു എന്നാണ് ജാഫർ പറഞ്ഞത്. താനുൾപ്പെടെ മുന്നൂറോളം  സുരക്ഷാ ജീവനക്കാരാണ് സമാനമായ അവസ്ഥയിൽ ഉള്ളത്. കരാർ കമ്പനി വഴിയാണ്   ഞങ്ങൾക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള  സ്കൂളുകളിൽ ജോലി ലഭിച്ചത്. കഴിഞ്ഞ അഞ്ച് മാസമായി ഈ കരാർ കമ്പനി തൊഴിലാളികൾക്ക് ശമ്പളം നൽകുന്നില്ല എന്നും ഇയാൾ പറഞ്ഞു.

സംഭവം ജന ശ്രദ്ധ നേടിയതോടെ പാർലമെൻറി ലുo വിഷയം ഉന്നയിക്കപ്പെട്ടു. സ്കൂളുകളിലെ സെക്യൂരിറ്റി ഗാർഡുകളുടെ ശമ്പളം നൽകണമെന്നും , ബന്ധപ്പെട്ട കരാറുകളിലെ വ്യവസ്ഥകൾ ലംഘിക്കുന്ന കരാർ കമ്പനികൾക്ക് പിഴ ചുമത്തണമെന്നും എംപിമാരായ മെഹൽ അൽ മുദാഫും ഒസാമ അൽ ഷഹീനും വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ആവശ്യമായ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കരാർ കമ്പനികളിൽ നിന്ന് നിയമിച്ച തൊഴിലാളികൾക്കുള്ള ശമ്പള കുടിശ്ശിക കൊടുത്തുതീർത്തതായി ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു