ത്യാഗത്തിന്‍റെയും സഹനത്തിൻറെയും സന്ദേശവുമായി ഇന്ന് ബലി പെരുന്നാൾ

0
26

ത്യാഗത്തിന്‍റെയും അചഞ്ചലമായ ദൈവ വിശ്വാസത്തിെന്റെയും സഹനത്തിൻറെയും സന്ദേശവുമായി ഇന്ന് ബലി പെരുന്നാൾ
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് ഇത്തവണയും പെരുന്നാള്‍ ആഘോഷങ്ങൾ, ആയതിനാൽ പൊതു ഈദ് ഗാഹുകള്‍ ഇല്ലാതെ പള്ളികളിൽ നിസ്ക്കാരവും തുടർന്ന്ബലിയറുക്കലും നടക്കും.

പ്രവാചകന്‍ ഇബ്രാഹിം നബിയുടേയും മകന്‍ ഇസ്മയിലിന്റേയും ത്യാഗത്തിന്റെ ഒാര്‍മ പുതുക്കലാണ് ഇസ്ലാമത വിശ്വാസികൾക്ക് ഓരോ ബലി പെരുന്നാളും. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ജനിച്ച മകന്‍ ഇസ്മയിലിനെ ദൈവ കല്‍പ്പന പ്രകാരം ബലി കൊടുക്കാന്‍ ഇബ്രാഹിം നബി തീരുമാനിക്കുന്നു. എന്നാല്‍ നബിയുടെ ത്യാഗ സന്നദ്ധതയില്‍ തൃപ്തനായ ദൈവം മകനു പകരം ആടിനെ ബലി നല്‍കാന്‍ നിര്‍ദേശിച്ചു. ഈ ത്യാഗ സ്മരണയിലാണ് പെരുന്നാള്‍ ദിനത്തില്‍ ബലികര്‍മം നടത്തുന്നത്.