കുവൈത്ത് സിറ്റി: ബലിപെരുന്നാൾ പ്രമാണിച്ച് എല്ലാ സർക്കാർ ഏജൻസികൾക്കും വകുപ്പുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും ജൂലൈ 10 ഞായർ മുതൽ ജൂലൈ 14 വ്യാഴം വരെ അവധി നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർക്കാർ അവധി രണ്ട് വാരാന്ത്യങ്ങൾ ഉൾപ്പെടെ 9 ദിവസം നീണ്ടുനിൽക്കും. ജൂലൈ 17 ന് ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കും.