കുവൈത്ത് സിറ്റി : കുവൈത്തിൽ പെരുന്നാൾ നമസ്കാരം 15 മിനിറ്റിൽ കൂടരുതെന്ന് സർക്കാർ നിർദ്ദേശം. സർക്കാർ കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി താരിഖ് അൽ മെസ്രിം ആണ് ഇക്കാര്യംം വ്യക്തമാക്കിയത്.
ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് നിരവധി ഔട്ട്‌ഡോർ പ്രാർത്ഥനാ സ്ഥലങ്ങളും 1,500 ലധികം പള്ളികളും ഈദ് പ്രാർത്ഥനയ്ക്കായി തയ്യാറാക്കുമെന്ന് മന്ത്രിസഭാ യോഗ ശേഷം നടന്ന വീഡിയോ കോൺഫറൻസിൽ അൽ മെസ്രിം പറഞ്ഞു. ആരോഗ്യ മന്ത്രാലയവും അവ്കാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയവും ചേർന്നാണ് ഇതിിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതെന്നും അദ്ദേഹം വിശദീകരിച്ചു .