മഹാ മനീഷിയായ പണ്ഡിതൻ

0
14

ഹൈദർ മധുർ എഴുതുന്നു:

കോഴിക്കോട് താമരശേരി അടുത്തുള്ള ഒരു ഗ്രാമമാണ് അത് ..

ഈ പേര് കേട്ടാൽ തലപ്പാവും വെള്ള താടിയും ധരിച്ച ഒരു മുസ്ലിം പണ്ഡിതനാണ് നമ്മുടെ ഉള്ളിൽ ഓടിയെത്തുക ..

അതേ ഞങ്ങളൊക്കെ ജീവിച്ച കാലത്ത് ഇങ്ങനെ ഒരു മനുഷ്യൻ ഉണ്ടായിട്ടുണ്ട് എന്ന് പറയുക തന്നെ അഭിമാനമാണ് ..

ആരാണ് അയാൾ ?

താമരശേരിക്കടുത്തുള്ള ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ കാന്തപുരം എന്ന ഗ്രാമത്തിൽ മൌത്താരി അഹമ്മദ്‌ ഹാജിയുടെയും കുഞ്ഞീമ ഹജ്ജുമ്മ യുടെയും മകനായി 1937 മാർച്ച് 22നാണ് ആലുങ്ങാപൊയിയിൽ അബൂബക്കർ മുസ്‌ലിയാർ ജനിച്ചത്‌.

ഒരു സാദാ കുടുംബത്തിൽ ജനിച്ചു ..

വിദ്യാഭ്യാസം :

കാന്തപുരം എ.എം.എൽ.പി. സ്കൂളിൽ പ്രാഥമിക പഠനം നേടി. പിന്നീട് ഹയർ എലിമെന്ററി വിദ്യാഭ്യാസം പൂർത്തിയാക്കി.

പിന്നീട് മതപഠനം കരസ്ഥമാക്കാൻ വേണ്ടി പള്ളി ദർസിൽ പഠിക്കാൻ പോയി .

1961-ൽ ഉപരിപഠനത്തിനായ വെല്ലൂർ ബാഖിയാത്തു സാലിഹാത് അറബിക് കോളേജിൽ ചേർന്നു പഠനം പൂർത്തീകരിച്ചു പുറത്തിറങ്ങി ..

ഒന്ന് രണ്ട് പള്ളികളിലും സ്വന്തം നാട്ടിലും ദർസ് നടത്തി കൊണ്ടിരിക്കുന്ന സമയത്താണ് നാട്ടിൽ അഗതികൾക്കും അനാഥകൾക്കും വേണ്ടി ഒരു സ്ഥാപനം എന്ന ആശയം ഉടലെടുക്കുന്നത് ..

അങ്ങനെ കുന്ദമംഗലം കാരന്തൂർ എന്ന സ്ഥലത്ത് മർകസ് സഖഫത്തി സുന്നിയ എന്ന പേരിൽ ഒരു സ്ഥാപനം ആരംഭിക്കുന്നു ..

അവിടെ മുതൽ ആ മുസ്ലിയാർക്ക് തൻ്റെ സമുദായത്തിൽ നിന്ന് തന്നെ ശത്രുക്കൾ ഉണ്ടാവുന്നു ..

ചെറിയ സ്ഥാപനം പത്തോ ഇരുപത് കുട്ടികൾ മാത്രം പഠിക്കുന്ന ദർസ് ..

ഓരോ സെക്കൻ്റിലും കാന്തപുരം വളർന്നു തുടങ്ങി . ഒരു ചെറിയ ഓലപ്പുരയിൽ നിന്ന് ഓട് വെച്ച സ്ഥാപനങ്ങൾ ഉണ്ടാക്കി യത്തീംഖാനയും അഗതി മന്ദിരവും ശരീഅത്ത് കോളേജും ഹിഫ്‌സ് കോളേജും ആരംഭിച്ചു ..

നാടും നാട്ടുകാരും കൈരളിയിലെ മുസ്ലിം സഹോദരങ്ങൾ ഉസ്താദിനെ അംഗീകരിച്ചും സ്നേഹിച്ചും സഹായിക്കാൻ തുടങ്ങി ..

ഉസ്താദിൻ്റെ സ്ഥാപനങ്ങൾ കടല് കടന്നു അങ്ങ് അറബ് രാജ്യങ്ങളിൽ കേളി കേട്ട് തുടങ്ങി പ്രവാസികളായ മലയാളിയും അറബികളും ഉസ്താദിനെ സഹായിക്കാൻ തുടങ്ങി ..

സ്ഥാപനങ്ങൾ വളരാൻ തുടങ്ങി കുട്ടികൾക്ക് മത പരമായ അറിവുകൾ മാത്രം നൽകിയാൽ പോര ഭൗതികമായ അറിവും നൽകണം എന്നിടത്ത് വന്നൂ

സ്കൂളുകൾ ആരംഭിച്ചു ഇംഗ്ലീഷ് മീഡിയം തുടങ്ങി ..

തെരുവുകളിൽ ഉപേക്ഷിച്ച് പോയ കുട്ടികൾ പിതാവ് നഷ്ട്ടപ്പെട്ട അനാഥർ
എല്ലാവർക്കും ഉസ്താദ് ബാപ്പായായി .

തൻ്റെ ഗ്രാമത്തിൽ അവസാനിക്കുന്നില്ല ഉസ്താദിൻ്റെ പ്രവർത്തനം . കാസറഗോഡ് മുതൽ കന്യാകുമാരി വരെ പള്ളികളും സ്ഥാപനങ്ങളും ഉസ്താദ് കെട്ടി പടുക്കി

തീർന്നോ ? ഇല്ല .

അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഉസ്താദിനെ തേടി ആളുകൾ വന്ന് തുടങ്ങി

ഇൻഡിയിലെ 20 സംസ്ഥാനങ്ങളിൽ ഉസ്താദിൻ്റെ സ്ഥാപനങ്ങൾ ഉയർന്നു വന്നു

കഴിഞ്ഞില്ല ഏഷ്യയിലും ആഫ്രിക്കയിലും പള്ളികളും അഗതി അനാഥ മന്ദിരങ്ങളും ഉയർത്തി ..

അറബ് രാജ്യങ്ങളിലെയും പാശ്ചത്യ രാജ്യങ്ങളിൽ നിന്നും അവിടത്തെ ഭരണാധികാരികളും മത പണ്ഡിതരും ഉസ്താദിനെ ബന്ധം സ്ഥാപിക്കാൻ തുടങ്ങി ..

ലോകത്തിൻ്റെ നാനാ ദിക്കുകളിൽ ഉസ്താദിൻ്റെ സേവനം എത്തി തുടങ്ങി ഉസ്താദിനെ അവർ ആശ്രയിച്ച് തുടങ്ങി

നൂറു കണക്കിന് പുരസ്ക്കാരങ്ങൾ അംഗീകാരങ്ങൾ ഉസ്താദിനെ തേടി വന്നു

അഹങ്കാരത്തിൻ്റെയൊ അഹമ്മതിയുടെയോ ഒരു ചാഞ്ചാട്ടം പോലും ഉസ്താദിൽ ആരും കണ്ടില്ല ..

വിമർശനങ്ങളും വേട്ടയാടലുകളും വിടാതെ പിന്തുടർന്നു ..പുഞ്ചിരിച്ചു കൊണ്ട് മാത്രം ആ മനുഷ്യൻ നടന്നു നീങ്ങി .

ഈ സമയം വരെ ഒരു രാഷ്ട്രീയ മത നേതാവിനെ പോലും പേരെടുത്തു വിമർശിച്ചിട്ടില്ല എന്നതാണ് ഉസ്താദിൻ്റെ ഏറ്റവും വലിയ ക്വാളിറ്റി.

ജോർദാനിലെ അമ്മാൻ ദി റോയൽ ഇസ്ലാമിക് സ്ട്രാറ്റജിസ് സ്റ്റഡീസ് സെന്റർ പ്രസിദ്ധീകരിച്ച 2010 – 2020 കാലയളവിൽ ലോകത്തെ സ്വാധീനിച്ച അഞ്ഞൂറ് മുസ്‌ലിം വ്യക്തികളിൽ ഒരാളായി ഉസ്താദിനെ തെരഞ്ഞെടുത്തു..

ലോകം മുഴുവൻ ഉസ്താദിനെ പുകഴ്ത്തി പാടിയാലും അംഗീകാരം നൽകിയാലും വിമർശിച്ചാലും വേട്ടയാടിയാലും അതിനൊന്നും ചെവി കൊടുക്കാതെ ഉസ്താദ് തൻ്റെ ദൗത്യവുമായി നടന്നു നീങ്ങും ..

ഓരോ രാഷ്ട്രീയ നേതാക്കളും ഉസ്താദിനെ കാണാൻ ചെന്നത് അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി ആയിരുന്നു പക്ഷേ ഉസ്താദ് രാഷ്ട്രീയ നേതാക്കളെയും പ്രധാന മന്ത്രിയെ വരെ കാണാൻ ചെല്ലുന്നത് മാനവ കുലത്തിൻ്റെ സമസ്ത പ്രശ്നങ്ങളും പരിഹരിക്കാൻ വേണ്ടിയാണ്.

ദുബായ് ഉസ്താദിനെ അംഗീകരിച്ചത് നിസ്സാര ഗോൾഡൺ വിസ നൽകിയല്ല
മറിച്ച് ഓരോ അറബ് ഭരണാധികാരിയും അവരുടെ മനസ്സിൽ പണ്ടെക്ക് പണ്ടെ സ്ഥാനം നൽകിയിട്ടുണ്ട് ..

പൂർണ ചന്ദ്രനെ നോക്കി തെരുവിൽ ശ്വാനൻമാർ ആർപ്പ് വിളിക്കുന്നുണ്ടാവും

അതിനൊന്നും മറുപടി പറയാനോ തിരിഞ്ഞു നോക്കാനോ ഉസ്താദിന് നേരമില്ല ..

നൂറു പുരുഷായുസ്സിൽ ചെയ്തു തീർക്കേണ്ടതൊക്കെ ഈ 84 വയസ്സിൽ അത്ഭുതം സൃഷ്ടിച്ചിട്ടുണ്ട് ഈ മഹാ മനീഷി ..

ഹൈദർ മധുർ