കണ്ണൂര്‍: എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലെത്തി. പി ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ നേരിട്ടെത്തി അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് നിരവധി ബൈക്കുകളുടെ അകമ്പടിയോടെയാണ് വിമാനത്താവളത്തിൽനിന്ന് മുഖ്യമന്ത്രി പിണറായി യിലേക്ക് തിരിച്ചത്. യാത്രാമധ്യേ നിരവധി കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങും. വാഹനത്തിന് അകത്തു നിന്ന് പുറത്തിറങ്ങാതെ ഓരോ സ്വീകരണകേന്ദ്രങ്ങളിലും അൽപനേരം വണ്ടി നിർത്തും, ഈ രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ജന്മനാട്ടില് നല്കുന്ന സ്വീകരണത്തോടെയാണ് പ്രചാരണ പരിപാടികള്‍ ആരംഭിക്കുക . ഉറപ്പാണ് എല്‍.ഡി.എഫ് എന്നതാണ് ഇത്തവണ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം.