ശബരിമല വിഷയം സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന തരത്തിൽ ഉപയോഗിക്കുന്നത് ചട്ടലംഘനമാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

0
36

ശബരിമല വിഷയം സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന തരത്തിൽ ഉപയോഗിക്കുന്നത് ചട്ടലംഘനമാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍
രാഷ്ട്രീയ പാര്‍ട്ടികള്‍ ശബരിമല വിഷയം സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന തരത്തിൽ ഉപയോഗിക്കുന്നത് ചട്ടലംഘനമാകുമെന്ന് ടികാ റാം മീണ വിശദീകരിച്ചു. ഇക്കാര്യത്തിൽ വരും ദിവസം തന്നെ രാഷ്ട്രീയ കക്ഷികളുമായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഏത് ഘട്ടം വരെയാണ് ഈ വിഷയം ഉപയോഗിക്കാവുന്നതിന്‍റെ പരിധി എന്നതു സംബന്ധിച്ചും പരിശോധനയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.