കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് നിയമസഭ വോട്ടെണ്ണൽ ദിനം ആഹ്ലാദ പ്രകടനങ്ങൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ . കേരളമടക്കം അഞ്ച് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം വരുന്ന മെയ് രണ്ടിനും തൊട്ടടുത്ത ദിവസങ്ങളിലുമാണ് ആഹ്ലാദപ്രകടനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തിയത്.
വരണാധികാരിയിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങാൻ വിജയിച്ച സ്ഥാനാർഥിക്ക് ഒപ്പം രണ്ട് പേരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും ഇത് ബാധകമാണ്.
കേരളത്തില്‍ റാലികളും ആഹ്ലാദ പ്രകടനങ്ങളും വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിൽele നേരത്തെ തീരുമാനിച്ചിരുന്നു.